Sunday, June 7, 2015

ലജ്ജിക്കുക കേരളമേ !!!!


ലജ്ജിക്കുക കേരളമേ !!!!
സമകാലിക വാർത്തകളും ചില നേർ വിവരണങ്ങളും വെളിപെടുത്തുന്ന ആ പഴയ പുതിയ പാഠം, ഇന്നും അതേ അറപ്പോടും വെറുപോടും ജാതിയത അതിന്റെ പരമൌന്യത്യത്തിൽ ഇവിടെ വിരാജിക്കുന്നു എന്നാണ്. പോതുയിടങ്ങളിലും ചടങ്ങുകളിലും വീട്ടിലും എവിടെയും 'നമ്മുടെ' ആൾക്കാരെ തിരയുന്ന നവോത്ഥാന ജനത. ഈ ആഴ്ചത്തെ 'അടയാളം' (റിപ്പോർട്ടർ ടി.വി ) വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന പുതിയ വാർത്തയല്ല  അതൊരു ഓർമപ്പെടുത്തലാണ്, ഒരു അടയാളപെടുതൽ; പേരാമ്പ്ര സർക്കാർ വെൽഫയർ സ്കൂളിന്റെ ഇന്നത്തെ ദുർ സ്ഥിതിക്കുള്ള കാരണത്തിന്റെ; ആ പ്രദേശത്തെ മറ്റ് സ്കൂളുകളുടെ സാമുഹിക ചുറ്റുപാടുകളെ കുറിച്ച്. 
പറയ സമുദായക്കാർ ബഹുഭുരിപക്ഷമുള്ള ടി. പ്രദേശത്തുള്ള വെൽഫയർ സ്കുളിൽ മറ്റു ജാതിയിലെ-സമുദായത്തിലെ കുട്ടികളെ പഠിക്കാൻ ആരും അയകുന്നില്ല, കാരണം വ്യക്തമല്ലേ, അയിത്തം; പറയകുട്ടികളുടെ കൂടെ പഠിച്ചാൽ ലോകം ഇടിഞ്ഞാലോ !!!
ടി സ്കുളിൽ നിന്നും ഉപരിപഠനം നടത്താൻ പോകുന്ന കുട്ടികളും ഇതേ അവഗണന നേരിടുന്നു. ഇത് ബീഹാരിലെ സംഭവമല്ല നമ്മുടെ പുരോഗമന-സാക്ഷര കേരളത്തിന്റെ ആധുനിക മുഖമാണ്. 
ഇവിടെ പുരോഗമന വാദികളില്ല, മതേതരം പ്രസംഗിക്കുന്ന ഇടതു പക്ഷവും ഇല്ലേയില്ല. അല്ലേലും ഇവിടെ എതു  പാർട്ടിയാണ് ജാതിനോക്കാതെ പ്രവർത്തിക്കുന്നത്. ഇവിടെ നാണം കെടുന്നത്‌/ കെടുത്തുന്നത്  ഇത്തരം ആളുകളല്ല മറിച്ചു പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നമുക്ക് നവോത്ഥാന മൂല്യങ്ങൾ പകർന്നു  നല്കിയവരെയാണ്.
കേരളം ചുവടുവെക്കുന്നു മുന്നോട്ടല്ല പിന്നോട്ട് വേഗത്തിൽ.....!!!!
നമുക്ക് ചുറ്റും ഇന്നും കാൻസർപൊലെ പടരുന്ന ജാതിയതയുടെ എറ്റവും നല്ല ഉദാഹരണമാണ് പേരിനുപിന്നിലെ ജാതിപേര്, നിങ്ങൾ 'ഉന്നത' സമുദായി ആണേൽ പേര് ഇടാം, വല്ല ദളിത്‌ വിഭാഗമാണേൽ നാണക്കേടും തികട്ടലും. 
അഭിനവ മനുവര്യന്മാരെ നിങ്ങൾ ചമക്കുന്ന പുതു ചാതുർവർണ്യ സിദ്ധാന്തം ഇവിടെ സഫലമാകുന്നു, അഭിമാനിക്കു.
ജാതിയത കാട്ടുന്നവരെ നിങ്ങൾ അവരെ മാറ്റിനിറുത്തുമ്പോൾ ഓർക്കുക ലോകം മാറിയിട്ടുണ്ട്, കാലവും; ലോകം പരിഹസിക്കുക നിങ്ങളെ അല്ല നിങ്ങളുടെ വിവരമില്ലയ്മയെയും അല്ല,അവർ സഹതപിക്കുക മാത്രമേ ചെയ്യൂ, പരിഹാസത്തിലൂന്നിയ സഹതാപം !!!!!

പിൻകുറിപ്പ് : ഇവിടുത്തെ കമ്യുണിസ്റ്റ് സഖാക്കലെങ്കിലും പേരിനു പിന്നിലെ ജാതി മാറ്റിയാൽ, അണികലെങ്കിലും അല്പം അഭിമാനം കൊണ്ടെനെ. 
കറുത്ത നായർ  വെളുത്ത നായർ ..പരിഗണന വെളുത്ത നായർമന്ത്രിക്കു  പിന്നല്ല !!

Monday, May 25, 2015

അകം പുറം

അകം ഏകാന്തതയെ വരിക്കുമ്പോൾ പുറം തുറന്നിട്ട വാതിലാകുമ്പോൾ,
സമയം നമ്മെകൊണ്ട് ചെയ്യിക്കുന്നത് ചിലപ്പോൾ ആരുടെ ശരികളെ ആണ്?
കുറ്റപ്പെടുത്തലുകളും ക്രൂരമായ പരിഹാസവും അപഹാസ്യനാക്കുന്നത് നിന്നെതന്നെയോ നിന്നിലെ ക്രിയകളെയോ? ക്രമരഹിതമായ ജീവിത വഴികളിൽ അപരിഹാര്യമായ ചോദനകളെ ആരാണ് നിഷ്ക്രിയമാക്കിയത്.
വഴികൾ പലതിലുടെ ഒന്നിലേക്ക്, ഒന്നിനെ പലതായി പിരിയിപ്പിച്ചും പലതിനെ ഒന്നായി കൂട്ടികെട്ടിയും തികച്ചും സമരസ്യപെടാതെ വായുനിറച്ച ബലൂണ്‍ പോലെ!!
കാറ്റ് നിങ്ങളുടെ വേഗതയെ നിയന്ത്രിക്കുമ്പോൾ,കാർമേഘം ഇന്നിന്റെ വെണ്മയെ മൂടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന ഏകാന്തത അകലുന്നു.  
വഴികൾ വിണ്ടും വിരൽ മുറിഞ്ഞ ഏകാലവ്യനെപ്പോൾ വിലാപവും പാടി അടുക്കുന്നു.
സ്വയം പ്രവര്ത്തിക്കുന്ന യന്ത്രം ഹാ അതാകുന്നു മനസ്. ഫ്രോയിഡിന്റെ അല്ല നിന്റെ എന്റെ നമ്മുടെ,അവരുടെ.
ശൂന്യത സൃഷ്ടിക്കുന്ന സാധ്യത അവനെ  യാത്ര തുടങ്ങാൻ പ്രേരിപ്പിച്ചു.വഴിയിൽ കണ്ടവരെ എല്ലാം അവൻ സ്വന്തമാക്കി സ്വന്തം സഞ്ചിയിലാക്കി.പക്ഷേ ഓരോ പുതിയ വഴിയും അവനെ പ്രതിസന്ധിയിലാക്കി, അവന്റെ സഞ്ചിയിൽനിന്നും പുതുവഴികൾ സമ്മാനിച്ച ഉപഹാരങ്ങൾ ഊര്ന്നുപോയ്ക്കൊണ്ടിരുന്നു അവനറിയാതെ.
അതാവണം വഴികളുടെ ഭൂമിശാത്രം പഠിക്കാൻ അവനെ പ്രേരിപ്പിച്ചത്.
ഭൂപടങ്ങൾ ഗണിത ക്രിയകളുടെ കൂട്ടുപിടിച്ചപോൾ തളർന്നതും ഗണിതത്തിന്റെ വ്യാകരണമല്ല മറിച്ചു അവന്റെ കാലുകളുടെ കൈകളുടെ ശരിരത്തിന്റെ ഭാഷതന്നെ ആയിരുന്നു. വ്യാകരണം ഭാഷകൾക്ക് നിർബന്ധമല്ലാത്ത അക്കാലം പക്ഷെ പുതിയ നിയമങ്ങളെ വരിച്ചു. 
അവനു പ്രിയം യാത്രകളായിരുന്നു.കൈവിരലുകളിലെ വരകള്പോൾ നീണ്ടു വളഞ്ഞു വിളഞ്ഞു പോയ വഴികൾ പോലെ പുതു മണ്ണിനെ നാടിനെ കണ്ടും പ്രണയിച്ചും അറിഞ്ഞും നടക്കാൻ.
കാലനട നൽകുന്ന വശ്യത മറ്റൊന്നിനും നല്കാൻ യാത്രയുടെ പട്ടികയിൽ ഇടമില്ല. 
കാലനട നിങ്ങളെ വന്യതയിലെക്കും ചരിത്രത്തിലേക്കും നയിക്കുന്നു.
ഗൗതമൻ യാത്രയിലാണ്, കാലുകളെ ചക്രങ്ങളാക്കി പുതുപാതകളെ തിരയുന്ന മറുപുറം നോക്കാത്ത യാത്ര.
എല്ലാ യാത്രകല്ക്കും അറ്റമുണ്ടോ? ഇല്ല കാരണം നിങ്ങൾ ഭ്രമണപഥതിലാകുന്നു.
അകം പറയുന്നു നടക്കാൻ ചലിക്കാൻ; കാലുകളെ അടക്കി ഓരോ ചുവടും  കാൽ പാദങ്ങളെ വിറപ്പിക്കുമ്പോഴും, പുറം അറിയാതെ അകം തേങ്ങുന്നു.
സമയക്രമത്തെ ഭയക്കാതെ ലോകക്രമത്തെ നിഷേധിച്ചും യാത്ര....!!!! 
നാളെ ഇന്നിന്റെ പര്യായം, 
വിശപ്പ്‌ ഇന്നിന്റെ നിലവിളി !
കാമം ഭാവിയുടെ കരുതൽ,
പ്രണയം ഓർമകളുടെ ചരിത്രം. 
ചതി ബുദ്ധിയുടെ കൂർമത!! 
കുറ്റബൊധം നിതികേടിന്റെ സമവാക്യം ?
അകം പുറം-ഗൗതമൻ 

Tuesday, February 17, 2015

പുതിയൊരു യാത്രയ്ക്ക് സമയമായപോലെ .......
ദേഹം വെടിഞ്ഞു ദേഹിയെ മറക്കാൻ