Wednesday, October 11, 2017

Sunday, June 7, 2015

ലജ്ജിക്കുക കേരളമേ !!!!


ലജ്ജിക്കുക കേരളമേ !!!!
സമകാലിക വാർത്തകളും ചില നേർ വിവരണങ്ങളും വെളിപെടുത്തുന്ന ആ പഴയ പുതിയ പാഠം, ഇന്നും അതേ അറപ്പോടും വെറുപോടും ജാതിയത അതിന്റെ പരമൌന്യത്യത്തിൽ ഇവിടെ വിരാജിക്കുന്നു എന്നാണ്. പോതുയിടങ്ങളിലും ചടങ്ങുകളിലും വീട്ടിലും എവിടെയും 'നമ്മുടെ' ആൾക്കാരെ തിരയുന്ന നവോത്ഥാന ജനത. ഈ ആഴ്ചത്തെ 'അടയാളം' (റിപ്പോർട്ടർ ടി.വി ) വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന പുതിയ വാർത്തയല്ല  അതൊരു ഓർമപ്പെടുത്തലാണ്, ഒരു അടയാളപെടുതൽ; പേരാമ്പ്ര സർക്കാർ വെൽഫയർ സ്കൂളിന്റെ ഇന്നത്തെ ദുർ സ്ഥിതിക്കുള്ള കാരണത്തിന്റെ; ആ പ്രദേശത്തെ മറ്റ് സ്കൂളുകളുടെ സാമുഹിക ചുറ്റുപാടുകളെ കുറിച്ച്. 
പറയ സമുദായക്കാർ ബഹുഭുരിപക്ഷമുള്ള ടി. പ്രദേശത്തുള്ള വെൽഫയർ സ്കുളിൽ മറ്റു ജാതിയിലെ-സമുദായത്തിലെ കുട്ടികളെ പഠിക്കാൻ ആരും അയകുന്നില്ല, കാരണം വ്യക്തമല്ലേ, അയിത്തം; പറയകുട്ടികളുടെ കൂടെ പഠിച്ചാൽ ലോകം ഇടിഞ്ഞാലോ !!!
ടി സ്കുളിൽ നിന്നും ഉപരിപഠനം നടത്താൻ പോകുന്ന കുട്ടികളും ഇതേ അവഗണന നേരിടുന്നു. ഇത് ബീഹാരിലെ സംഭവമല്ല നമ്മുടെ പുരോഗമന-സാക്ഷര കേരളത്തിന്റെ ആധുനിക മുഖമാണ്. 
ഇവിടെ പുരോഗമന വാദികളില്ല, മതേതരം പ്രസംഗിക്കുന്ന ഇടതു പക്ഷവും ഇല്ലേയില്ല. അല്ലേലും ഇവിടെ എതു  പാർട്ടിയാണ് ജാതിനോക്കാതെ പ്രവർത്തിക്കുന്നത്. ഇവിടെ നാണം കെടുന്നത്‌/ കെടുത്തുന്നത്  ഇത്തരം ആളുകളല്ല മറിച്ചു പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നമുക്ക് നവോത്ഥാന മൂല്യങ്ങൾ പകർന്നു  നല്കിയവരെയാണ്.
കേരളം ചുവടുവെക്കുന്നു മുന്നോട്ടല്ല പിന്നോട്ട് വേഗത്തിൽ.....!!!!
നമുക്ക് ചുറ്റും ഇന്നും കാൻസർപൊലെ പടരുന്ന ജാതിയതയുടെ എറ്റവും നല്ല ഉദാഹരണമാണ് പേരിനുപിന്നിലെ ജാതിപേര്, നിങ്ങൾ 'ഉന്നത' സമുദായി ആണേൽ പേര് ഇടാം, വല്ല ദളിത്‌ വിഭാഗമാണേൽ നാണക്കേടും തികട്ടലും. 
അഭിനവ മനുവര്യന്മാരെ നിങ്ങൾ ചമക്കുന്ന പുതു ചാതുർവർണ്യ സിദ്ധാന്തം ഇവിടെ സഫലമാകുന്നു, അഭിമാനിക്കു.
ജാതിയത കാട്ടുന്നവരെ നിങ്ങൾ അവരെ മാറ്റിനിറുത്തുമ്പോൾ ഓർക്കുക ലോകം മാറിയിട്ടുണ്ട്, കാലവും; ലോകം പരിഹസിക്കുക നിങ്ങളെ അല്ല നിങ്ങളുടെ വിവരമില്ലയ്മയെയും അല്ല,അവർ സഹതപിക്കുക മാത്രമേ ചെയ്യൂ, പരിഹാസത്തിലൂന്നിയ സഹതാപം !!!!!

പിൻകുറിപ്പ് : ഇവിടുത്തെ കമ്യുണിസ്റ്റ് സഖാക്കലെങ്കിലും പേരിനു പിന്നിലെ ജാതി മാറ്റിയാൽ, അണികലെങ്കിലും അല്പം അഭിമാനം കൊണ്ടെനെ. 
കറുത്ത നായർ  വെളുത്ത നായർ ..പരിഗണന വെളുത്ത നായർമന്ത്രിക്കു  പിന്നല്ല !!

Monday, May 25, 2015

അകം പുറം

അകം ഏകാന്തതയെ വരിക്കുമ്പോൾ പുറം തുറന്നിട്ട വാതിലാകുമ്പോൾ,
സമയം നമ്മെകൊണ്ട് ചെയ്യിക്കുന്നത് ചിലപ്പോൾ ആരുടെ ശരികളെ ആണ്?
കുറ്റപ്പെടുത്തലുകളും ക്രൂരമായ പരിഹാസവും അപഹാസ്യനാക്കുന്നത് നിന്നെതന്നെയോ നിന്നിലെ ക്രിയകളെയോ? ക്രമരഹിതമായ ജീവിത വഴികളിൽ അപരിഹാര്യമായ ചോദനകളെ ആരാണ് നിഷ്ക്രിയമാക്കിയത്.
വഴികൾ പലതിലുടെ ഒന്നിലേക്ക്, ഒന്നിനെ പലതായി പിരിയിപ്പിച്ചും പലതിനെ ഒന്നായി കൂട്ടികെട്ടിയും തികച്ചും സമരസ്യപെടാതെ വായുനിറച്ച ബലൂണ്‍ പോലെ!!
കാറ്റ് നിങ്ങളുടെ വേഗതയെ നിയന്ത്രിക്കുമ്പോൾ,കാർമേഘം ഇന്നിന്റെ വെണ്മയെ മൂടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന ഏകാന്തത അകലുന്നു.  
വഴികൾ വിണ്ടും വിരൽ മുറിഞ്ഞ ഏകാലവ്യനെപ്പോൾ വിലാപവും പാടി അടുക്കുന്നു.
സ്വയം പ്രവര്ത്തിക്കുന്ന യന്ത്രം ഹാ അതാകുന്നു മനസ്. ഫ്രോയിഡിന്റെ അല്ല നിന്റെ എന്റെ നമ്മുടെ,അവരുടെ.
ശൂന്യത സൃഷ്ടിക്കുന്ന സാധ്യത അവനെ  യാത്ര തുടങ്ങാൻ പ്രേരിപ്പിച്ചു.വഴിയിൽ കണ്ടവരെ എല്ലാം അവൻ സ്വന്തമാക്കി സ്വന്തം സഞ്ചിയിലാക്കി.പക്ഷേ ഓരോ പുതിയ വഴിയും അവനെ പ്രതിസന്ധിയിലാക്കി, അവന്റെ സഞ്ചിയിൽനിന്നും പുതുവഴികൾ സമ്മാനിച്ച ഉപഹാരങ്ങൾ ഊര്ന്നുപോയ്ക്കൊണ്ടിരുന്നു അവനറിയാതെ.
അതാവണം വഴികളുടെ ഭൂമിശാത്രം പഠിക്കാൻ അവനെ പ്രേരിപ്പിച്ചത്.
ഭൂപടങ്ങൾ ഗണിത ക്രിയകളുടെ കൂട്ടുപിടിച്ചപോൾ തളർന്നതും ഗണിതത്തിന്റെ വ്യാകരണമല്ല മറിച്ചു അവന്റെ കാലുകളുടെ കൈകളുടെ ശരിരത്തിന്റെ ഭാഷതന്നെ ആയിരുന്നു. വ്യാകരണം ഭാഷകൾക്ക് നിർബന്ധമല്ലാത്ത അക്കാലം പക്ഷെ പുതിയ നിയമങ്ങളെ വരിച്ചു. 
അവനു പ്രിയം യാത്രകളായിരുന്നു.കൈവിരലുകളിലെ വരകള്പോൾ നീണ്ടു വളഞ്ഞു വിളഞ്ഞു പോയ വഴികൾ പോലെ പുതു മണ്ണിനെ നാടിനെ കണ്ടും പ്രണയിച്ചും അറിഞ്ഞും നടക്കാൻ.
കാലനട നൽകുന്ന വശ്യത മറ്റൊന്നിനും നല്കാൻ യാത്രയുടെ പട്ടികയിൽ ഇടമില്ല. 
കാലനട നിങ്ങളെ വന്യതയിലെക്കും ചരിത്രത്തിലേക്കും നയിക്കുന്നു.
ഗൗതമൻ യാത്രയിലാണ്, കാലുകളെ ചക്രങ്ങളാക്കി പുതുപാതകളെ തിരയുന്ന മറുപുറം നോക്കാത്ത യാത്ര.
എല്ലാ യാത്രകല്ക്കും അറ്റമുണ്ടോ? ഇല്ല കാരണം നിങ്ങൾ ഭ്രമണപഥതിലാകുന്നു.
അകം പറയുന്നു നടക്കാൻ ചലിക്കാൻ; കാലുകളെ അടക്കി ഓരോ ചുവടും  കാൽ പാദങ്ങളെ വിറപ്പിക്കുമ്പോഴും, പുറം അറിയാതെ അകം തേങ്ങുന്നു.
സമയക്രമത്തെ ഭയക്കാതെ ലോകക്രമത്തെ നിഷേധിച്ചും യാത്ര....!!!! 
നാളെ ഇന്നിന്റെ പര്യായം, 
വിശപ്പ്‌ ഇന്നിന്റെ നിലവിളി !
കാമം ഭാവിയുടെ കരുതൽ,
പ്രണയം ഓർമകളുടെ ചരിത്രം. 
ചതി ബുദ്ധിയുടെ കൂർമത!! 
കുറ്റബൊധം നിതികേടിന്റെ സമവാക്യം ?
അകം പുറം-ഗൗതമൻ 

Tuesday, February 17, 2015

പുതിയൊരു യാത്രയ്ക്ക് സമയമായപോലെ .......
ദേഹം വെടിഞ്ഞു ദേഹിയെ മറക്കാൻ 

Saturday, October 25, 2014

കാപാലിക'മാരെ നിര്മിക്കുന്നവിധം .....!!!

'കാപാലിക'മാരെ നിര്മിക്കുന്നവിധം .....!!!

ശ്രി എൻ.എൻ  പിള്ളയുടെ 'കാപാലിക' (പഴയത് )എന്ന ചലച്ചിത്രം കാണാനിടയായി, സംവിധാനപോരായ്മകൾ നിഴലിക്കുംപോലും കാപാലിക വിളിച്ചോതുന്ന സാമുഹിക വിമർശനം കാലാതീതമാണ്, കാല്പനികമാണ്. ദീർഖവീക്ഷണമുള്ള ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന പ്രതിഭയുടെ വരം.
കാപലികമാരെ സൃഷ്ടിക്കുന്ന ആണ്കൊയ്മയും സാമുഹി
ക മനശാസ്ത്രവും ഒട്ടും വിഭിന്നമല്ല അന്നും ഇന്നും. ആരും മാറിയിട്ടില്ല അന്നും ഇന്നും.
വേശ്യാവൃത്തി ലോകത്തിലെ എറ്റവും പുണ്യ സേവനമാകുന്നതും  അവിടെയാണ്, പണം ഭരിക്കുന്ന നാട്ടിൽ പണം കൈയിലുള്ളവൻ ജേതാവും നേതാവും ആയി തുടരുന്ന സവിശേഷ സാഹചര്യം കാലാതീതമായി തുടരുന്നു. ഷീലയുടെ അഭിനയ പാടവം കാഴ്ചക്കാരിൽ തീര്ക്കുന്നതു കേവലം രതിഭംഗമല്ല മറിച്ചു പ്രണയത്തെ-ബന്ധങ്ങളെ എല്ലാം കാമാതുരതയോടെ പരിഗ്രഹിക്കുന്ന സമൂഹ മനസിനെയാണ്.
പിള്ളസാർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു തിരക്കഥ എഴുതാൻ ഒരു പക്ഷെ സമൂഹ സദാചാര- സെൻസർ സമിതികൾ അനുവദിക്കണമെന്നില്ല .
     ഈ ചിത്രം ഉന്നം ചെയ്യുന്നത് പല കോണുകളിൽ സ്ത്രികളെ വാണിജ്യ വസ്തുക്കളായി ഉപയോഗിക്കുന്ന-ഉപഭോഗം ചെയ്യുന്ന വ്യവസ്ഥയെ ആണ്. മതവും രാഷ്ട്രിയവും സാമുഹിക സേവനവും എല്ലാം സ്ത്രിയുടെ വിപണന സാധ്യതകളെ വിദഗ്തമായി ഉപയോഗിക്കുന്നു. അവൾ വെഭിചാരിണിയും അഹങ്കാരിയും ആകുമ്പോൾ അന്ത്യം സർവനാശമാകണമല്ലോ?
റോസമ്മ എന്ന രാഗിണി സഞ്ചരിക്കുന്ന വഴികൾ അവളെ കാപാലികയാക്കുന്നു - തിരിച്ചു അവൾ ചോദ്യം ചോദിക്കുകയല്ല മറിച്ചു സ്വയം ഉത്തരം ആയി മാറുകയാണ്.
അനാചാരമെന്നും മറ്റും നമ്മൾ പൊതുവിൽ പറയുകയും രഹസ്യമായി നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഒട്ടനവധി സാമുഹിക പ്രശ്നങ്ങളുടെ നേർരേഖ ആകുന്നു കാപാലിക.
പരിഹാസത്തിന്റെ ഔന്ന്യത്യത്തിൽ പ്രേക്ഷകൻ സ്വയം കുത്തി നോക്കണം കാരണം നാനാവിധമായ വിഷയ സമ്പന്നത നമ്മിൽ ചിന്താ കുഴപ്പമല്ല  ഉണ്ടാക്കുക മറിച്ചു ഇതൊക്കെയല്ലേ നാം കണ്ടു വളരുന്നതും വിളമ്പുന്നതും എന്ന ബോധ്യമാകും നിറയുക.
സമുഹത്തിന്റെ മധ്യത്തിൽ തെറ്റെന്നും അനാചാരമെന്നും വിളിക്കുന്ന ഒട്ടനവധി പ്രവണതകളെ തിരക്കഥകൃത്ത് മനപ്പൂര്വ്വം പരിഹാസത്തിന്റെ കൂരമ്പുകളാൽ മുറിവേല്പിക്കുന്നു, അവിടെ കാഴച്ചക്കാരന്/രിക്കു മുരിവേല്ക്കുന്നു  എങ്കിൽ അവൻ/അവൾ  സ്വയം സൃഷ്‌ടിച്ച ലോക ബിംബങ്ങളെ തകര്ക്കേണ്ട സമയം അതിക്രമിച്ചതായി വേണം കരുതാൻ. നിലക്കാത്ത പ്രേമ നാടകമായി ലോകഗതിയെ കാണിക്കുന്ന കഥാകാരൻ പ്രേമമെന്ന അഴിയകുരുക്കിൽ തകര്ന്ന പണത്തെ മാത്രം പ്രണയിക്കുന്ന വ്യവസ്ഥിതിയെ നിഷ്കരുണം ത്യജിക്കാൻ ആഹ്വാനം ചെയ്യുന്നു- ഷേക്സ്പിയറുടെ നാടകമേ ഉലകം എന്ന വാചകത്തെ അടിവരയിടുന്നു.
കമ്പോളത്തിലെ വിപണന ചരക്കുകളുടെ കൂട്ടത്തിൽ തരാം നോക്കി തിരിയുന്ന വസ്തുവായി മാറുന്നു പാതിവൃത്യം- സത്യത്തിൽ അതെന്തനെന്നത് മറ്റൊരു ചോദ്യം. പര സ്ത്രി ബന്ധം പുരുഷന് വീരത്വവും പര പുരുഷ ബന്ധം സ്ത്രീക്ക് വേശ്യ എന്ന ഓമന പേരും സമ്മാനിക്കുന്നത്, പൌരാണികതയുടെ ബലമോ വാണിജ്യ-ആഗോള വല്ക്കരണ തന്ത്രമോ?
കാപാലിക കുന്തിയുടെയും പാഞ്ചാലിയുടെയും വംശമാകുന്നതും അതെ രീതിശാസ്ത്രം കൊണ്ടാണ്.
'സ്ത്രിത്വത്തിന്റെ ഹോൾസെയിൽ വ്യാപാരത്തിന് പാതിവ്ര്യത്യമെന്നും റീട്ടെയിൽ വ്യാപാരത്തിന് വ്യഭിചാരമെന്നും പറയും' ഇത്ര തീക്ഷണമായി എഴുതാൻ ഇനിയൊരു തിരക്കഥകൃത്ത് ജനിക്കുമോ?
വയറു  നിറയ്ക്കാൻ അടിവയര് വില്കേണ്ടി വരുന്ന അനേക ലക്ഷം സ്ത്രീജനങ്ങൾ തിങ്ങി പാര്ർക്കുന്ന നമ്മുടെ സമൂഹത്തിൽ സ്ത്രി സംരക്ഷണം പാഴ്വേലയാകുന്നത് വെറുതെയല്ല എന്ന് കൂട് ഈ ചിത്രം അടിവരയിടുന്നു.

                                               'കള്ളൻ ഭീരുവാകുമ്പോൾ സാമുഹിക- രാഷ്ട്രിയ നേതാവാകും' സമകാലിക സത്യങ്ങൾ മാത്രമെന്നെ ഇതിനെ വിളിക്കാൻ പറ്റു, വിശപ്പ്‌ കൊണ്ട് പട്ടിണി മരണം നടക്കുന്ന രാജ്യത്തു കോടികൾ കട്ടുമുടിക്കുന്ന അധികാരി വർഗം, എന്തിനേറെ പൂർണസാക്ഷര കേരളത്തിൽ പോഷകാഹാരകുരവിനാൽ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഖജനാണ് കാലിയായിരിക്കുമ്പോൾ 40 ലേറെ സ്ടാഫുകളെ കുത്തിനിറച്ചു പുത്തൻ കാറ് മേടിച്ചു കൂട്ടുന്ന അധിക്കാര കോമരങ്ങൾ വായ നീട്ടി കൊഞ്ഞനം കാട്ടുന്നത് നമ്മോടു മാത്രമല്ല ഭാവിയോടും കൂടിയാണ്.
സദാചാരവും സ്ത്രി വിമോചനവും ചര്ച്ച ചെയ്യപെടുമ്പോൾ കാപാലിക അതിനൊരു മുതല്കൂട്ടാവും എന്നത് തീർച്ച.
 ശരീരത്തെ കാമിക്കുന്നവർ പണത്തെ കാമിക്കുന്നു അവിടെ സത്യവും സാമുഹിക ബോധവും പിരിഞ്ഞു പോകുന്നു കാപലികമാരെ ലോകം സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു.  അവരാകുന്നു കാപലികമാരുടെ അരകെട്ടഴിക്കുന്നതും സാമുഹിക ബോധത്തെ-മത ബോധത്തെ പഠനവിധേയമാക്കുന്നതും
നന്ദി ടീം കാപാലിക....

Monday, September 8, 2014

ഗൗതമൻ യാത്രയിലാണ്
കാലടികളുടെ ചൂടും തണുപ്പും ദേശാന്തരങ്ങളുടെ ഭുമിശാസ്ത്രം പഠിപ്പിക്കുന്നു
കയറ്റിറക്കങ്ങളുടെ പ്രവേഗവും കിതപ്പും ദുരങ്ങളുടെ
രീതിശാസ്ത്രവും പകരുന്നു. വിശപ്പും ദാഹവും കാറ്റും കാറും അകറ്റുന്നു.
ദിവസങ്ങൾ നിമിഷങ്ങളായും ദൂരങ്ങൾ ജലരേഖകളായും,
യാത്രയുടെ സുഖാനുഭൂതികൾക്കപ്പുറം അനുഭവങ്ങളുടെ തീക്ഷ്ണത, ജിവിതത്തിന്റെ ദൈന്യത നിസഹായത.
രാഷ്ട്രിയം അരാഷ്ട്രിയം വ്യക്തം അവ്യക്തം. നദിയിൽ മുങ്ങി മരിക്കുന്ന മരുഭൂമി പോലെ തിചൂളയിലെ ധാരപോലെ
ഗൗതമൻ യാത്രയിലാണ്...
അന്നന്നത്തെ അന്നത്തിനായി ഭിക്ഷയാചിക്കുന്ന ജീവിതങ്ങൾ
മാനത്തിനായി കേഴുന്ന പിഞ്ചു മുതൽ വയോധികവരെ
സംസ്കാരം എന്നപഴിമേൽ തുങ്ങുന്ന കപട iവാദികൾ
അപക്വമായ ഭിതിതമായ ദേശിയഭാവം അഭിനയിക്കുന്ന ദേശ സ്നേഹികൾ.
ഹാ! കഷ്ടം
യാത്ര ജീവിതത്തിനും മരണത്തിനും ഇടയിൽ
യാത്ര അനുഭവത്തിനും അവതരണത്തിലും മധ്യത്തിൽ
ഗൗതമൻ യാത്രയിലാണ് ...
ആനന്ദമായ അനന്തമായ അനിർവചനീയമായ യാത്ര
ഗൗതമൻ യാത്രയിലാണ്.....
  

Monday, August 4, 2014


ഞാൻ 

മുറിപ്പാടുകൾ ആരാൽ 
ലളിതം ഉത്തരം, സ്വയംകൃതി!
വരകളും  വൃണങ്ങളും
കുത്തികെട്ടും കീറലുകളും
എന്നെ ഓർക്കാ നിമിഷങ്ങളെ 
ഇന്ന് തലോടി ഞാനിരിപ്പു
അവയും സ്വയംകൃതി,
മനുഷ്യരൂപം മൃഗത്വം,ക്ഷമിക്ക-
അതിലും ഭീകരം ഭീഭത്സം 
രസം നിന്നെ അവനെ,അവളെ 
അവരെ മുറിക്കാൻ, നോവിക്കാൻ 
അകലുന്ന യാത്രാ ബീജം 
അലിയുന്ന തിരിവിൻ കടം 
തിരയുന്ന കഴുകൻ കണ്ണുകൾ
ഞാൻ 
അഹം നിറം മോഹം 
വാക്കുകളാൽ നിറം ചാർത്തി
കാമനകളെ പുഷ്പിക്കും വിധം 
വാക്കും നോക്കും 
അകം പുറം ....