'കാപാലിക'മാരെ നിര്മിക്കുന്നവിധം .....!!!
ശ്രി എൻ.എൻ പിള്ളയുടെ 'കാപാലിക' (പഴയത് )എന്ന ചലച്ചിത്രം കാണാനിടയായി, സംവിധാനപോരായ്മകൾ നിഴലിക്കുംപോലും കാപാലിക വിളിച്ചോതുന്ന സാമുഹിക വിമർശനം കാലാതീതമാണ്, കാല്പനികമാണ്. ദീർഖവീക്ഷണമുള്ള ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന പ്രതിഭയുടെ വരം.
കാപലികമാരെ സൃഷ്ടിക്കുന്ന ആണ്കൊയ്മയും സാമുഹി
ക മനശാസ്ത്രവും ഒട്ടും വിഭിന്നമല്ല അന്നും ഇന്നും. ആരും മാറിയിട്ടില്ല അന്നും ഇന്നും.
വേശ്യാവൃത്തി ലോകത്തിലെ എറ്റവും പുണ്യ സേവനമാകുന്നതും അവിടെയാണ്, പണം ഭരിക്കുന്ന നാട്ടിൽ പണം കൈയിലുള്ളവൻ ജേതാവും നേതാവും ആയി തുടരുന്ന സവിശേഷ സാഹചര്യം കാലാതീതമായി തുടരുന്നു. ഷീലയുടെ അഭിനയ പാടവം കാഴ്ചക്കാരിൽ തീര്ക്കുന്നതു കേവലം രതിഭംഗമല്ല മറിച്ചു പ്രണയത്തെ-ബന്ധങ്ങളെ എല്ലാം കാമാതുരതയോടെ പരിഗ്രഹിക്കുന്ന സമൂഹ മനസിനെയാണ്.
പിള്ളസാർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു തിരക്കഥ എഴുതാൻ ഒരു പക്ഷെ സമൂഹ സദാചാര- സെൻസർ സമിതികൾ അനുവദിക്കണമെന്നില്ല .
ഈ ചിത്രം ഉന്നം ചെയ്യുന്നത് പല കോണുകളിൽ സ്ത്രികളെ വാണിജ്യ വസ്തുക്കളായി ഉപയോഗിക്കുന്ന-ഉപഭോഗം ചെയ്യുന്ന വ്യവസ്ഥയെ ആണ്. മതവും രാഷ്ട്രിയവും സാമുഹിക സേവനവും എല്ലാം സ്ത്രിയുടെ വിപണന സാധ്യതകളെ വിദഗ്തമായി ഉപയോഗിക്കുന്നു. അവൾ വെഭിചാരിണിയും അഹങ്കാരിയും ആകുമ്പോൾ അന്ത്യം സർവനാശമാകണമല്ലോ?
റോസമ്മ എന്ന രാഗിണി സഞ്ചരിക്കുന്ന വഴികൾ അവളെ കാപാലികയാക്കുന്നു - തിരിച്ചു അവൾ ചോദ്യം ചോദിക്കുകയല്ല മറിച്ചു സ്വയം ഉത്തരം ആയി മാറുകയാണ്.
അനാചാരമെന്നും മറ്റും നമ്മൾ പൊതുവിൽ പറയുകയും രഹസ്യമായി നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഒട്ടനവധി സാമുഹിക പ്രശ്നങ്ങളുടെ നേർരേഖ ആകുന്നു കാപാലിക.
പരിഹാസത്തിന്റെ ഔന്ന്യത്യത്തിൽ പ്രേക്ഷകൻ സ്വയം കുത്തി നോക്കണം കാരണം നാനാവിധമായ വിഷയ സമ്പന്നത നമ്മിൽ ചിന്താ കുഴപ്പമല്ല ഉണ്ടാക്കുക മറിച്ചു ഇതൊക്കെയല്ലേ നാം കണ്ടു വളരുന്നതും വിളമ്പുന്നതും എന്ന ബോധ്യമാകും നിറയുക.
സമുഹത്തിന്റെ മധ്യത്തിൽ തെറ്റെന്നും അനാചാരമെന്നും വിളിക്കുന്ന ഒട്ടനവധി പ്രവണതകളെ തിരക്കഥകൃത്ത് മനപ്പൂര്വ്വം പരിഹാസത്തിന്റെ കൂരമ്പുകളാൽ മുറിവേല്പിക്കുന്നു, അവിടെ കാഴച്ചക്കാരന്/രിക്കു മുരിവേല്ക്കുന്നു എങ്കിൽ അവൻ/അവൾ സ്വയം സൃഷ്‌ടിച്ച ലോക ബിംബങ്ങളെ തകര്ക്കേണ്ട സമയം അതിക്രമിച്ചതായി വേണം കരുതാൻ. നിലക്കാത്ത പ്രേമ നാടകമായി ലോകഗതിയെ കാണിക്കുന്ന കഥാകാരൻ പ്രേമമെന്ന അഴിയകുരുക്കിൽ തകര്ന്ന പണത്തെ മാത്രം പ്രണയിക്കുന്ന വ്യവസ്ഥിതിയെ നിഷ്കരുണം ത്യജിക്കാൻ ആഹ്വാനം ചെയ്യുന്നു- ഷേക്സ്പിയറുടെ നാടകമേ ഉലകം എന്ന വാചകത്തെ അടിവരയിടുന്നു.
കമ്പോളത്തിലെ വിപണന ചരക്കുകളുടെ കൂട്ടത്തിൽ തരാം നോക്കി തിരിയുന്ന വസ്തുവായി മാറുന്നു പാതിവൃത്യം- സത്യത്തിൽ അതെന്തനെന്നത് മറ്റൊരു ചോദ്യം. പര സ്ത്രി ബന്ധം പുരുഷന് വീരത്വവും പര പുരുഷ ബന്ധം സ്ത്രീക്ക് വേശ്യ എന്ന ഓമന പേരും സമ്മാനിക്കുന്നത്, പൌരാണികതയുടെ ബലമോ വാണിജ്യ-ആഗോള വല്ക്കരണ തന്ത്രമോ?
കാപാലിക കുന്തിയുടെയും പാഞ്ചാലിയുടെയും വംശമാകുന്നതും അതെ രീതിശാസ്ത്രം കൊണ്ടാണ്.
'സ്ത്രിത്വത്തിന്റെ ഹോൾസെയിൽ വ്യാപാരത്തിന് പാതിവ്ര്യത്യമെന്നും റീട്ടെയിൽ വ്യാപാരത്തിന് വ്യഭിചാരമെന്നും പറയും' ഇത്ര തീക്ഷണമായി എഴുതാൻ ഇനിയൊരു തിരക്കഥകൃത്ത് ജനിക്കുമോ?
വയറു നിറയ്ക്കാൻ അടിവയര് വില്കേണ്ടി വരുന്ന അനേക ലക്ഷം സ്ത്രീജനങ്ങൾ തിങ്ങി പാര്ർക്കുന്ന നമ്മുടെ സമൂഹത്തിൽ സ്ത്രി സംരക്ഷണം പാഴ്വേലയാകുന്നത് വെറുതെയല്ല എന്ന് കൂട് ഈ ചിത്രം അടിവരയിടുന്നു.
'കള്ളൻ ഭീരുവാകുമ്പോൾ സാമുഹിക- രാഷ്ട്രിയ നേതാവാകും' സമകാലിക സത്യങ്ങൾ മാത്രമെന്നെ ഇതിനെ വിളിക്കാൻ പറ്റു, വിശപ്പ് കൊണ്ട് പട്ടിണി മരണം നടക്കുന്ന രാജ്യത്തു കോടികൾ കട്ടുമുടിക്കുന്ന അധികാരി വർഗം, എന്തിനേറെ പൂർണസാക്ഷര കേരളത്തിൽ പോഷകാഹാരകുരവിനാൽ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഖജനാണ് കാലിയായിരിക്കുമ്പോൾ 40 ലേറെ സ്ടാഫുകളെ കുത്തിനിറച്ചു പുത്തൻ കാറ് മേടിച്ചു കൂട്ടുന്ന അധിക്കാര കോമരങ്ങൾ വായ നീട്ടി കൊഞ്ഞനം കാട്ടുന്നത് നമ്മോടു മാത്രമല്ല ഭാവിയോടും കൂടിയാണ്.
സദാചാരവും സ്ത്രി വിമോചനവും ചര്ച്ച ചെയ്യപെടുമ്പോൾ കാപാലിക അതിനൊരു മുതല്കൂട്ടാവും എന്നത് തീർച്ച.
ശരീരത്തെ കാമിക്കുന്നവർ പണത്തെ കാമിക്കുന്നു അവിടെ സത്യവും സാമുഹിക ബോധവും പിരിഞ്ഞു പോകുന്നു കാപലികമാരെ ലോകം സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു. അവരാകുന്നു കാപലികമാരുടെ അരകെട്ടഴിക്കുന്നതും സാമുഹിക ബോധത്തെ-മത ബോധത്തെ പഠനവിധേയമാക്കുന്നതും
നന്ദി ടീം കാപാലിക....